Thiruvambady
ആം ഓഫ് ഹോപ്പ് ക്ലിനിക്കൽ ലബോറട്ടറി ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി : പുല്ലുരാംപാറ ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് ന്റെ കീഴിൽ മലബാർ വാട്ടർ പ്ലാന്റിന് സമീപം ആം ഓഫ് ഹോപ്പ് ക്ലിനിക്കൽ ലബോറട്ടറി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു പ്രവർത്തനം ആരംഭിച്ചു.
ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് ഫാ. പോൾ മരിയ പീറ്റർ, സെക്രട്ടറി റോബർട്ട് നെല്ലിക്കതെരുവിൽ, പാലിയേറ്റീവ് കെയർ സെക്രട്ടറി രാജു പുഞ്ചത്തറപ്പിൽ, കൺവീനർ അംബ്രോസ് ആലപ്പാട്ട്, ജനറൽ ബോഡി മെമ്പർമാരായ മമ്മൂട്ടി പറതൊടിയിൽ, ഗ്രേസി ചോലിക്കര, അഗസ്റ്റിൻ തടത്തിൽ പുത്തൻപുരയിൽ, പാലിയേറ്റീവ് വോളന്റീർമാർ തുടങ്ങിയവർ സംബന്ധിച്ചു.
ലാബിൽ എല്ലാവിധ ലാബ് ടെസ്റ്റുകളും,ഇസിജി ടെസ്റ്റും 10% മുതൽ 30% വരെ ഇളവിൽ ചെയ്തു നൽകുന്നതായിരിക്കും എന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.