Thiruvambady

മാഫിയ സംരക്ഷകനായ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്‌ പ്രതിഷേധം

തിരുവമ്പാടി: തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. തൃശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനൽവൽക്കരണം അവസാനിപ്പിക്കുക, വയനാട് ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ മുന്നോട്ട് വെച്ചായിരുന്നു പ്രതിഷേധം.

കെ.പി.സി.സി. അംഗവും കർഷക കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.സി. ഹബീബ് തമ്പി പരിപാടി ഉദ്ഘാടനം ചെയ്തു. മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുന്നത് വരെ സമരപരമ്പര കോൺഗ്രസിന്റെ നേതൃത്വത്തിൽ തുടരുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോബി ഇലന്തൂർ, ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, സണ്ണി കാപ്പാട്ടുമല, മനോജ് വാഴേപ്പറമ്പിൽ, രാജേഷ് ജോസ്, അംബിക മംഗലത്ത്, മില്ലി മോഹൻ, ജോസ് പൈക്ക, ബിന്ദു ജോൺസൺ, അലക്സ് തോമസ്, ബാബു കളത്തൂർ, റോബർട്ട് നെല്ലിക്കാത്തെരുവിൽ, ഷിജു ചെമ്പനാനി, ജിതിൻ പല്ലാട്ട്, സുന്ദരൻ എ. പ്രണവം, ലിസി മാളിയേക്കൽ, അമൽ ടി. ജെയിംസ് എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button