Thiruvambady

കർഷക കോൺഗ്രസ്‌ ഇ. എസ് എ റിപ്പോർട്ട് സമർപ്പിച്ചു

തിരുവമ്പാടി: ആറാമത്തെ പരിസ്ഥിതി സംരക്ഷണ മേഖല (ESA) കരട് വിജ്ഞാപനം സംബന്ധിച്ച് പൊതു ജനങ്ങൾക്കായി പരാതി സമർപ്പിക്കാൻ ആവശ്യമായ സംവിധാനം ഒരുക്കി നൽകി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ബോസ് ജേക്കബ് പരിപാടി ഉദ്ഘാടനം ചെയ്തു.

രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടിയിൽ മലയോര പ്രദേശത്തെ ജനങ്ങൾക്കും ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്കും പങ്കാളിത്തം ഉണ്ടായി. ഇഎസ്എ റിപ്പോർട്ടും പുതിയ ESA കോഡിനേറ്റുകൾ അടങ്ങിയ മാപ്പുകളും ബയോഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കണമെന്ന് കർഷക കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡണ്ട് ഷിജു ചെമ്പനാനിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ടുമല ആശംസകൾ അറിയിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി അംഗങ്ങളായ മനോജ് സെബാസ്റ്റ്യൻ, ജിതിൻ പല്ലാട്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ജോൺസൺ എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Back to top button