Thiruvambady
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരുവമ്പാടി യൂണിറ്റ് സമ്മേളനം നടത്തി

തിരുവമ്പാടി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എകെപിഎ) തിരുവമ്പാടി യൂണിറ്റിൻ്റെ വാർഷിക സമ്മേളനം നടത്തി. യൂണിറ്റ് പ്രസിഡൻറ് ബിജു വോൾഗിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് മേഖലാ പ്രസിഡൻറ് ജെയിംസ് ജോൺ ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ എല്ലാ വിഷയങ്ങളിലും A+ നേടിയ ആശ്രയ ബിജു, ക്രിസ്റ്റിൻ ജെയിംസ്, CA പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ക്രിസ്റ്റഫർ ജെയിംസ് എന്നിവരെ ആദരിച്ചു. ഫോട്ടോഗ്രാഫി, ബാനർ ഡിസൈനിംഗ് മത്സര വിജയികളെയും ചടങ്ങിൽ അനുമോദിച്ചു.
പരിപാടിയിൽ 2024-25 വർഷത്തേയ്ക്കുള്ള യൂണിയന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജെയിംസ് ജോസഫ് പ്രസിഡന്റായും, സെക്രട്ടറിയായി റോബിൻ സെബാസ്റ്റ്യനും, ബിജു വോൾഗ ട്രഷററായും ചുമതലയേറ്റു
റോബിൻ സെബാസ്റ്റ്യൻ,ബോബൻ സൂര്യ,അനൂപ് മണാശ്ശേരി,ഷാജി വേനപ്പാറ പ്രദീപ് ഫോട്ടിമ,ജെയിംസ് ജോസഫ്,രാജൻ പ്ലാനറ്റ്,ബാബു ലിൻസ് എന്നിവർ പരിപാടിയിൽ ആശംസ അറിയിച്ചു.