Kodiyathur

ഹരിത കർമസേന യൂത്ത് മീറ്റ് സംഘടിപ്പിച്ചു

കൊടിയത്തൂർ : സംസ്ഥാനത്തെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായ മാലിന്യ നിർമാർജന – മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ യുവാക്കളെകൂടി പങ്കാളികളാക്കുക, മാലിന്യ നിർമ്മാർജന – സംസ്കരണ പ്രവർത്തനങ്ങളിൽ യുവാക്കളെ കൂടുതൽ ബോധവൽക്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ ഹരിത കർമസേന യൂത്ത് മീറ്റ് സംഘടിപ്പിച്ചു.

മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്തിലെ 1, 2, 13, 14 വാർഡുകളിലെ യുവാക്കൾ ഹരിത കർമ സേനാംഗങ്ങളുമായി സംവദിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ്‌ ഫസൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയം കുട്ടിഹസ്സൻ, വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, പഞ്ചായത്ത് മെമ്പർമാരായ ടി.കെ അബൂബക്കർ, വി.ഷംലൂലത്ത്, കെ.ജി സീനത്ത്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ സീന, ഹരിത കർമ സേനാംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, യുവജനങ്ങൾ എന്നിവർ പങ്കെടുത്തു.

പഞ്ചായത്ത്‌ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സി. റിനിൽ പദ്ധതി വിശദീകരണം നടത്തി. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ സംബന്ധിച്ച് ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ രാജേഷ് ക്ലാസെടുത്തു. യുവതയെ പ്രതിനിധീകരിച്ചു ഫാത്തിമ, റിസ്വാന എന്നിവർ സംസാരിച്ചു. ഹരിതകർമ്മ സേന പ്രവർത്തനങ്ങളെ കുറിച്ചും പാഴ്‌വസ്തു തരംതിരിച്ചു നൽകുന്നതിനെ കുറിച്ചും യൂസർ ഫീ നൽകേണ്ടതിനെ കുറിച്ചും ബോധവത്കരണവും നൽകി.

Related Articles

Leave a Reply

Back to top button