Thiruvambady
ബ്രേക്കുപോയ ബസ് മതിലിൽ ഇടിപ്പിച്ചുനിർത്തി ദുരന്തമൊഴിവാക്കി ഡ്രൈവർ

തിരുവമ്പാടി : കക്കാടംപൊയിലിൽനിന്ന് തിരുവമ്പാടിയിലേക്ക് വരുകയായിരുന്ന കെ.എസ്. ആർ.ടി.സി. ബസിന്റെ ബ്രേക്ക് പീടികപ്പാറ കൊടും ഇറക്കത്തിൽ നഷ്ടപ്പെട്ടു.
റോഡരികിലെ മതിലിൽ ഇടിപ്പിച്ചുനിർത്തി ദുരന്തമൊഴിവാക്കിയത് ഡ്രൈവർ കക്കാടംപൊയിൽ കുന്നുംവാഴപ്പുറത്ത് പ്രകാശന്റെ (43) മനോധൈര്യം. വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. 45-ലധികം യാത്രക്കാർ ഉണ്ടായിരുന്നു ബസിൽ. കക്കാടംപെയിൽ റൂട്ടിലെ സ്ഥിരം അപകടത്തുരുത്താണിത്.