Kozhikode
മധ്യവയസ്കനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിയെ തെളിവെടുപ്പിനായി സംഭവ സ്ഥലത്ത് എത്തിച്ചു

പുതുപ്പാടി: അടിവാരം അങ്ങാടിയില്‍ കാല്‍നട യാത്രക്കാരനായ മധ്യവയസ്കനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ തെളിവെടുപ്പിനായി സംഭവ സ്ഥലത്ത് എത്തിച്ചു. അടിവാരം സ്വദേശിയായ ഷാനിദാണ് പാലക്കാട് സ്വദേശിയും നിലവില്‍ അടിവാരത്ത് താമസക്കാരനുമായ ഇസ്മായിലിനെ പ്രകോപം കൂടാതെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ ഇസ്മാഈല്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രതി എന്തിനാണ് ഇത് ചെയ്തതെന്ന് വ്യക്തമല്ല. പ്രതി ലഹരിക്കടിമയാണോ, മറ്റെന്തെങ്കിലും പ്രകോപനമാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.