Local
മലബാർ സ്പോർട്സ് അക്കാദമി ജില്ല കായിക മേളയിൽ ചാമ്പ്യന്മാർ: തുടർച്ചയായി 22-ാം കിരീടം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടന്ന ജില്ലാ ജൂനിയർ കായിക മേളയിൽ മലബാർ സ്പോർട്സ് അക്കാദമി പുല്ലൂരാംപാറ 156 പോയിന്റുമായി ചാമ്പ്യന്മാരായി. ഇതോടെ ഇവർ ജില്ല കായിക മേളയിൽ തുടർച്ചയായി 22-ാം തവണയാണ് കിരീടം നേടുന്നത്. 91 പോയിന്റ് നേടിനം ജോർജിയൻ സ്പോർട്സ് അക്കാദമി രണ്ടാം സ്ഥാനത്തെത്തി. 71 പോയിന്റ് നേടിയ മെഡിക്കൽ കോളേജ് അത്‌ലറ്റിക് അക്കാദമി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആണ് മത്സരങ്ങൾ സംഘടിപ്പിച്ചത്