*കൂടരഞ്ഞി: ഫാം ടൂറിസം സെമിനാറിൽ സജീവ ചർച്ചകൾ സംഘടിപ്പിച്ചു *
കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ, കോഴിക്കോട് അഗ്രോ ഫാം ടൂറിസം സൊസൈറ്റിയുടെ (കാഫ്റ്റ്) നേതൃത്യത്തിൽ കൂടരഞ്ഞിയിൽ നടന്ന ദ്വിദിന ഫാം ടൂറിസം സെമിനാർ വിജയകരമായി പൂർത്തിയാക്കി. കൊടുവള്ളി ബ്ലോക്കിൽ നടന്ന പരിപാടിയിൽ തദ്ദേശീയ ഗ്രാമപഞ്ചായത്തുകളായ തിരുവമ്പാടി, കോടഞ്ചേരി, ഓമശ്ശേരി, പുതുപ്പാടി തുടങ്ങിയവയുടെ സഹകരണം ലഭ്യമായി. പരിപാടിയിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മുഖ്യ പങ്ക് വഹിച്ചു.
സെമിനാറിന്റെ രണ്ടാം ദിനത്തിൽ, സംയോജിത കൃഷിയും ഫാം ടൂറിസം എങ്ങനെ അധിക വരുമാന മാർഗം ആക്കാം എന്ന വിഷയത്തിൽ മുൻ കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ. മമ്മുട്ടി ക്ലാസ്സെടുത്തു. കൂടാതെ, ഫാം ടൂറിസവുമായി ബന്ധപ്പെട്ട അനുഭവങ്ങളുമായി ലാസ് നൂ ബസ് ഇക്കോ ഫാം ടൂറിസം ഡെസ്റ്റിനേഷനിലെ ജിഷ ബാലകൃഷ്ണൻ നമ്പ്യാർ ‘ഫാം ടൂറിസ വിളയഗാഥ’ എന്ന വിഷയത്തിൽ സംസാരിച്ചു. മൂല്യവർദ്ധിത ജൈവ ഉൽപ്പന്നങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് വിനോദ് ഇടവന ക്ലാസ്സുകൾ നയിച്ചു. സെമിനാറിൽ പങ്കെടുത്തവർക്കു വിവിധ അംഗീകാരം നൽകികൊണ്ട് പരിപാടി സമാപിച്ചു