Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി മുഖേന ഡാറ്റ എൻട്രി ഓപ്പറേറ്ററെ താത്കാലികമായി നിയമിക്കുന്നു. 2024 ഒക്ടോബർ 1 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് ഇന്റർവ്യൂ നടത്തും.

യോഗ്യത:
അപേക്ഷകർക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനത്തിനായി താഴെപ്പറയുന്ന ഏതെങ്കിലും കോഴ്‌സുകളിൽ കമ്പ്യൂട്ടർ പരിജ്ഞാനമുണ്ടായിരിക്കണം: DCA,PGDCA,ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഡിഗ്രി
കമ്പ്യൂട്ടർ സയൻസ് ഡിഗ്രി

ഇന്റർവ്യൂവിന് പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അന്നേ ദിവസം രാവിലെ 11 മണിക്ക് മുൻപായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ ഹാജരാകേണ്ടതാണ്.

വിശദ വിവരങ്ങൾക്ക്: 0495 225 5775.

Related Articles

Leave a Reply

Back to top button