Kodanchery

എസ് വൈ എസ് കോടഞ്ചേരി സർക്കിൾ പ്രയാണം പരിപാടി സംഘടിപ്പിച്ചു

കോടഞ്ചേരി : ജില്ലാ സാരഥികളുടെ സർക്കിൾ പര്യാടന പരിപാടിയായ പ്രയാണം കോടഞ്ചേരി സർക്കിളിൽ സംഘടിപ്പിച്ചു. പാലക്കൽ മുനീറുൽ ഇസ്ലാം മദ്രസ്സയിൽ വെച്ച് നടന്ന പരിപാടി ജില്ലാ എസ് വൈ എസ് പ്രസിഡണ്ട് അബ്ദുൽ റഷീദ് സഖാഫി കുറ്റ്യാടി ഉൽഘാടനം നിർവ്വഹിച്ചു. എസ് വൈ എസ്സർക്കിൾ പ്രസിഡണ്ട് യൂസുഫ് നൂറാനി അദ്ധ്യക്ഷത വഹിച്ചു. ഹക്കിം മുസല്യാർ കാപ്പാട് വിഷയാവതരണം നടത്തി. ശറഫുദ്ധീൻ വെളിമണ്ണ പദ്ധതി അവതരിപ്പിച്ചു.


സാബിത്ത് അബ്ദുള്ള സഖാഫി, സയ്യിദ് സക്കരിയ്യ തങ്ങൾ അടിവാരം, നൗഫൽ സഖാഫി നൂറാംതോട്, ഷമീർ മാസ്റ്റർ കാവുംപുറം, സി.എം മജീദ് സഖാഫി പാലക്കൽ, ഹംസ മുസല്യാർ കളപ്പുറം, ടി.കെ മജീദ് സഖാഫി, അബ്ദുൽ സലാം സുബ്ഹാനി, അഹമ്മദ് കുട്ടി മുസല്യാർ സംബന്ധിച്ചു. ഷറഫുദ്ധീൻ കളപ്പുറം സ്വാഗതവും, മജീദ് സഖാഫി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button