Kozhikode

തുഷാരഗിരിയിൽ കാട്ടാനയുടെ ഭീഷണി: വ്യാപക കൃഷിനാശം, കർഷകർക്ക് അടിയന്തര സഹായം ആവശ്യപ്പെട്ടു

കഴിഞ്ഞ രാത്രിയിൽ തുഷാരഗിരി മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപക കൃഷി നശിപ്പിച്ചു. റോബിൻ മണ്ഡപത്തിൽ, മോളി കൂവപ്പാറ എന്നിവരുടെ വാഴ, ഇഞ്ചി, കമുക്, കുരുമുളക്, ജാതി എന്നിവയുള്‍പ്പെട്ട കൃഷികൾ കാട്ടാനക്കൂട്ടം നശിപ്പിക്കുകയും വൈദ്യുതി പോസ്റ്റുകൾ തകർക്കുകയും ചെയ്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, വാർഡ് മെമ്പർ സിസിലി ജേക്കബ്, കോൺഗ്രസ് നേതാക്കൾ വിൻസന്റ് വടക്കേമുറിയിൽ, കെ എം പൗലോസ്, ജോസ് പൈക, സാബു അവണ്ണൂർ, ബേബി കളപ്പുര എന്നിവരുടെ നേതൃത്വത്തിൽ പ്രദേശം സന്ദർശിച്ചു.

കൃഷി നശിച്ച കർഷകർക്ക് അടിയന്തര സഹായം നൽകണമെന്നും, നിരന്തരം ഉണ്ടാകുന്ന കാട്ടാനാക്രമണത്തെ സർക്കാർ ഗൗരവത്തോടെയെടുത്ത് പരിഹരിക്കണമെന്നും, നഷ്ടപരിഹാരം വർദ്ധിപ്പിച്ച് സമയബന്ധിതമായി നൽകണമെന്നും കർഷക കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button