വയോജന സംഗമം “കരുതൽ 2K24” വിജയകരമായി സംഘടിപ്പിച്ചു

കോടഞ്ചേരി: അന്താരാഷ്ട്ര വയോജന ദിനാഘോഷങ്ങളുടെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത്, 21 വാർഡുകളിലെ വയോജന കൂട്ടായ്മകളുടെ സഹകരണത്തോടെ “കരുതൽ 2K24” എന്ന പേരിൽ വലിയ വിജയമായ വയോജന സംഗമം സംഘടിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജ വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജമീല അസീസ് മുഖ്യപ്രഭാഷണം നടത്തി.
വയോജന ക്ലബ് ഭാരവാഹികളായ വക്കച്ചൻ പള്ളത്ത്, ആന്റണി നീർവേലി, അലക്സ് മണിയങ്കരി, സെബാസ്റ്റ്യൻ ചേബ്ലാനി, ജോർജ് മാരാമറ്റം, സി. സി. ആൻഡ്രൂസ്, തോമസ് പാലത്തിങ്കൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, ചിന്ന അശോകൻ, ഷാജി മുട്ടത്ത്, റോസിലി മാത്യു, റിയാനസ് സുബൈർ, സിസിലി ജേക്കബ്, സൂസൻ വർഗീസ്, ലീലാമ്മ കണ്ടത്തിൽ, റോസമ്മ കൈത്തുങ്കൽ, ചിന്നമ്മ മാത്യു, ഷാജു ടി. പി., തേന്മല വാസുദേവൻ ഞാറ്റുകാലായിൽ, റീന സാബു എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത് കെ. വയോജന സൗഹൃദ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഡോ. ഹസീനയുടെ നേതൃത്വത്തിലുള്ള കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ടീം, ഡോ. ബിന്ദു വീകെയുടെ നേതൃത്വത്തിലുള്ള കണ്ണോത്ത് ആയുർവേദ ഹോസ്പിറ്റലിലെ മെഡിക്കൽ ടീം, ഡോ. സ്മിതയുടെ നേതൃത്വത്തിലുള്ള നെല്ലിപ്പോൽ ഹോമിയോ ആശുപത്രിയിലെ മെഡിക്കൽ ടീമുകളും “കരുതൽ 2K24” ഭാഗമായുള്ള മെഡിക്കൽ ക്യാമ്പിൽ വയോജനങ്ങൾക്ക് പരിശോധനകൾ നടത്തി, മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു.
ഐസിഡിഎസ് സൂപ്പർവൈസർ ശബന, ഗ്രാപഞ്ചായത്തിനെ വയോജന സൗഹൃദമാക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഡോ. ആശയുടെ നേതൃത്വത്തിൽ യോഗ പരിശീലനവും നടന്നു.
വിവിധ വിഷയങ്ങളിൽ ജെ. എച്ച്. ഐ. ജോബി ജോസഫ്, ഡോണ ഫ്രാൻസിസ്, അശ്വതി, ഫാ. പീറ്റർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ആസൂത്രണ സമിതി ഉപാധ്യക്ഷൻ തമ്പി പറ കണ്ടത്തിൽ, അസിസ്റ്റൻറ് സെക്രട്ടറി അനിതാകുമാരി, പ്രൊജക്റ്റ് അസിസ്റ്റൻറ് അമൽ തമ്പി എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.