Omassery

ഗാന്ധിജയന്തി ദിനത്തിനോടനുബന്ധിച്ച് ശാന്തി കോളേജ് എൻ. എസ്. എസ് യൂണിറ്റ് ‘സ്വച്ചതാ ഹൈ സേവ’ ആചരിച്ചു

ഓമശ്ശേരി: ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ച് ശാന്തി കോളേജ് ഓഫ് നഴ്സിംഗ് NSS യൂണിറ്റിന്റെ നേതൃത്വത്തിൽ ‘സ്വച്ചതാ ഹൈ സേവ’ ദിനാചരണം നടത്തി. പരിപാടിയുടെ ഭാഗമായി ഓമശ്ശേരി ബസ് സ്റ്റാൻഡ്‍ സ്ഥലത്ത്‍ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഗംഗാധരൻ ഉദ്ഘാടനം നിർവഹിച്ചു. “രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി പകർന്നു തന്ന സമാധാനവും ശുചിത്വവും അടങ്ങിയ മൂല്യങ്ങൾ ഉയർത്തിപിടിക്കാൻ നാം എല്ലാവരും ബാധ്യസ്ഥരാണെന്ന്” അദ്ദേഹം ആഹ്വാനം ചെയ്തു.

പ്രസ്തുത ചടങ്ങിൽ ശാന്തി അക്കാദമിയുടെ മാനേജർ എം. കെ. അഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. NSS പ്രോഗ്രാം ഓഫീസർ മിഥുൻ മാത്യു സ്വാഗതവും, കോളേജ് പ്രിൻസിപ്പൽ ഡോ. ഷീജ മാത്യു ആശംസയും അറിയിച്ചു. NSS യൂണിറ്റ് ലീഡർ ഷെയ്ക്ക് നസ്രിൻ നന്ദിപറഞ്ഞു.

ഓമശ്ശേരി പ്രദേശവാസികളും വ്യാപാരികളും ശുചീകരണ പ്രവർത്തനങ്ങളിൽ സഹകരിച്ച് വെള്ളവും മധുരപലഹാരങ്ങളും നൽകി പരിപാടിയെ പ്രോത്സാഹിപ്പിച്ചു.

Related Articles

Leave a Reply

Back to top button