ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത്: ഇ.കെ. ഉണ്ണിമോയിസ്മാരക ഗ്രൗണ്ടിന്റെ നവീകരണ പ്രവൃത്തികൾ ആരംഭിച്ചു

ഓമശ്ശേരി: ഇ.കെ. ഉണ്ണിമോയിസ്മാരക ഗ്രൗണ്ടിന്റെ നവീകരണപ്രവർത്തനങ്ങൾക്ക് തുടക്കമായി. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതി ആധുനികസൗകര്യങ്ങളോടെ 50 ലക്ഷം രൂപ എം.എൽ.എയുടെ എ.ഡി.എസ് ഫണ്ടും 50 ലക്ഷം രൂപ പ്ലാൻഫണ്ടും ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്.
പദ്ധതിയിൽ 55/37 മീറ്റർ അളവിലുള്ള മഡ് ഫുട്‌ബോൾ ഗ്രൗണ്ടും വോളിബോൾ കോർട്ടും, 1.5 മീറ്റർ ചെയിൻ ലിങ്ക് ഫെൻസിംഗ്, 4 മീറ്റർ നെയ്‌ലോൺ നെറ്റ് ഫെൻസിംഗ്, മൂന്ന് സ്റ്റെപ്പ് ഗാലറി, ഡ്രസ് ചേഞ്ചിങ് റൂം, ഗേറ്റ്, അഞ്ച് സോളാർ സ്ട്രീറ്റ് ലൈറ്റുകൾ എന്നിവ ഉൾപ്പെടുന്നു. ആറുമാസത്തിനുള്ളിൽ പ്രവർത്തനങ്ങൾ പൂർത്തിയാകും.
സ്പോർട്സ് കേരള ഫൗണ്ടേഷന്റെ മേൽനോട്ടത്തിൽ നിർമാണം പുരോഗമിക്കുന്നു. എടവണ്ണപ്പാറ ബിക്സ് ഡിവലപ്പേഴ്സ് കമ്പനിയാണ് നിർമാണചുമതല നിർവഹിക്കുന്നത്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗംഗാധരൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. സീനത്ത് തട്ടാഞ്ചേരി, എസ്.പി. ഷഹന, പി. അബ്ദുൽ നാസർ, കെ.കെ. അബ്ദുല്ലക്കുട്ടി, സൈനുദ്ദീൻ കൊളത്തക്കര, ഒ.പി. സുഹറ, യു.കെ. ഹുസൈൻ, കെ.പി. അയമ്മദ് കുട്ടി, പി.വി. സ്വാദിഖ്, ആർ.എം. അനീസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.







