Mukkam

വയനാട് ദുരന്തങ്ങൾ: പ്രധാനമന്ത്രിയുടെ നയത്തിനെതിരെ രാഹുൽഗാന്ധി

മുക്കം : ഇന്ത്യയുടെ ഭരണഘടന എല്ലാ ജനങ്ങളെയും ഒരുപോലെ കാണണമെന്ന് ആഹ്വാനം ചെയ്യുന്നുവെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി അദാനിയെ പ്രത്യേക പരിഗണന നൽകുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി പറഞ്ഞു. മുക്കത്ത് പ്രിയങ്കാഗാന്ധിക്ക് നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“യു.എസ് ഭരണകൂടത്തിൽ കുറ്റാരോപിതനായാലും അദാനിക്കെതിരേ ഇന്ത്യയിൽ ഒരു നടപടിയും ഉണ്ടായിരിക്കില്ല എന്ന് മോദി ഉറപ്പുനൽകുന്നുവെന്നും വയനാട്ടിൽ എന്ത് ദുരന്തമുണ്ടായാലും അർഹമായ സഹായങ്ങൾ ലഭിക്കില്ല എന്നാണ് പ്രധാനമന്ത്രിയുടെ സമീപനമെന്നും” രാഹുൽഗാന്ധി ആരോപിച്ചു.

വയനാട് ദുരന്തങ്ങളിലെ ഇരകളുടെ ക്ഷേമത്തിനായി യു.ഡി.എഫ്. പ്രവർത്തകർ സംസ്ഥാന സർക്കാരിൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വയനാടിന്റെ ദുരന്തത്തിൽ ഒറ്റപ്പെട്ടവർക്കും ദുരന്തങ്ങളിൽ നിന്ന് ഉയർന്നുവരാൻ ശ്രമിക്കുന്നവർക്കും കരുത്തും ആത്മവിശ്വാസവും പകരുകയാണെന്നും രാഹുൽഗാന്ധി ഉദാഹരണമായി നൗഫലിന്റെ ‘ജൂലൈ 30’ കഫെയെ ചൂണ്ടിക്കാട്ടി. അടുത്ത തവണ വയനാട്ടിലെത്തി ആ കഫെയിൽ സന്ദർശനം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button