Kodanchery
എയ്ഡ്സ് ബോധവൽക്കരണ സെമിനാർ മുറമ്പാത്തിയിൽ സംഘടിപ്പിച്ചു
കോടഞ്ചേരി: കോഴിക്കോട് മേഖല മുറമ്പാത്തി യൂണിറ്റ് എയ്ഡ്സ് ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ കോടഞ്ചേരി ഹെൽത്ത് ഇൻസ്പെക്ടർ ബിജു ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പ്രിൻസ് പുത്തൻകണ്ടം അധ്യക്ഷത വഹിച്ചു. മേഖലാ പ്രോഗ്രാം ഓഫീസർ ലിസി റെജി മുഖ്യ സന്ദേശം നൽകി.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകല സി. എസ്., ഷിതമോൾ തമ്പി എന്നിവർ എയ്ഡ്സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളെ കുറിച്ച് ക്ലാസുകൾ എടുത്തു. യുഡിഓ ഇന്ദിരാ ദിവാകരനും യൂണിറ്റ് കമ്മിറ്റി അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.