“കേരളത്തിലെ രാഷ്ട്രീയപ്രസ്ഥാനം തള്ളോടുതള്ള്:വയനാട് എം.പി. പ്രിയങ്കാ ഗാന്ധിക്ക് മുക്കത്ത് സംഘടിപ്പിച്ച ‘വിജയാരവത്തിൽ തുറന്ന പ്രസ്ഥാവനയുമായി കെ. മുരളീധരൻ: “
മുക്കം: കേരളത്തിന്റെ നിലവിലെ ഭരണ സംവിധാനം തള്ളോടുതള്ളായാണ് പ്രവർത്തിക്കുന്നതെന്ന് കെ. മുരളീധരൻ എം.പി. വിമർശിച്ചു. വയനാട് എം.പി. പ്രിയങ്കാ ഗാന്ധിക്ക് മുക്കത്ത് സംഘടിപ്പിച്ച ‘വിജയാരവം’ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിന്റെ മാന്യമായ മാനദണ്ഡങ്ങൾ ഇടതുപക്ഷ മുന്നണി കൈവിടുകയാണെന്നും, ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നൽകിയ പത്രപരസ്യം സർക്കാരിന്റെ ദുർബലതയുടെയും ജനാധിപത്യത്തിന് നാണക്കേടായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
“ഇവിടെ പ്രവർത്തനസാഫല്യം ഉണ്ടാക്കാൻ ഇടതുപക്ഷ സർക്കാരിന് കഴിയുന്നില്ല. ബുദ്ധിമുട്ടിൽ കഴിയുന്നവർക്ക് ക്ഷേമപെൻഷൻ നൽകേണ്ട സമയത്ത് ബെൻസ് കാറുകളിൽ സഞ്ചരിക്കുന്ന മുതലാളിമാർ അത് വാങ്ങുന്നത് ദുരവസ്ഥയെയാണ് പ്രതിപാദിക്കുന്നത്,” കെ. മുരളീധരൻ ചൂണ്ടിക്കാട്ടി.
ഇടതുപക്ഷ മുന്നണിയുമായുള്ള സഖ്യം അവസാനിപ്പിക്കുന്നത് സി.പി.ഐ.ക്ക് ഉചിതമാണെന്നും, കോൺഗ്രസിന്റെ കൂടെ നിന്നപ്പോൾ മാത്രം പാർട്ടിക്ക് നല്ല നിലനിൽപ്പുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇങ്ങനെ തുടർന്നാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐ. ഒരു എം.എൽ.എ. ഇല്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുമെന്നും കെ. മുരളീധരൻ അഭിപ്രായപ്പെട്ടു.
“പിണറായി വിജയൻ സർക്കാരിനെതിരായ ഉപതിരഞ്ഞെടുപ്പ് ഫലം കേരള ജനതയുടെ വിധിയാണ്,” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.