Thamarassery
താമരശ്ശേരി ദേശീയപാതയോരത്ത് വീണ്ടും കക്കൂസ് മാലിന്യം തള്ളി

താമരശ്ശേരി: താമരശ്ശേരി ദേശീയപാതയോരത്ത് വീണ്ടും കക്കൂസ് മാലിന്യം തള്ളി. . പെട്രോൾ പമ്പിന് സമീപമാണ് രാത്രി ടാങ്കർലോറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്ന മാലിന്യം തള്ളിയത്.
സമൂഹദ്രോഹികളായ അജ്ഞാതർ ഇരുട്ടിന്റെ മറവിലാണ് ഈ പ്രവർത്തി നടത്തിയതെന്ന് നാട്ടുകാർ സംശയിക്കുന്നു. അടുത്തിടെ താമരശ്ശേരി മേഖലയിൽ വിവിധ പാതയോരങ്ങളിൽ ഇതേ രീതിയിൽ മാലിന്യം തള്ളിയ സംഭവങ്ങൾ പലതും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.