Local
മുക്കം-കൊയിലാണ്ടി സംസ്ഥാന പാതയിൽ പിക്കപ്പ് വാൻ മറിഞ്ഞു: ആർക്കും പരിക്കില്ല
മുക്കം: മുക്കം-കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ മുക്കം നോർത്ത് കാരശ്ശേരിയിൽ ഇന്ന് രാവിലെയുണ്ടായ പിക്കപ്പ് വാൻ അപകടത്തിൽ ആർക്കും പരിക്കില്ല. അരീക്കോട് ഭാഗത്തുനിന്നും മുക്കം ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. അപകട സ്ഥലത്തെത്തിയ പോലീസ്, അഗ്നി ശമന സേന എന്നിവരുടെ സഹായത്തോടെ സ്ഥലത്തെ നിയന്ത്രണവിധേയമാക്കുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു.
ഈ പ്രദേശത്ത് മുമ്പും പല തവണ അപകടങ്ങൾ നടന്നിട്ടുണ്ടെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്