Local
‘ജാഗ്രതാ ജ്യോതി’ ഫ്ലാഷ് മൊബ്: തിരുവമ്പാടിയിൽ ലഹരിവിരുദ്ധ സന്ദേശം പകർന്നു
തിരുവമ്പാടി :ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി ബസ് സ്റ്റാൻഡിൽ ലഹരിവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ഫ്ലാഷ് മൊബ് അവതരിപിച്ച് സേക്രഡ് ഹാർട്ട് എൻ എസ് എസ് വോളണ്ടിയേഴ്‌സ് . ‘ജാഗ്രതാ ജ്യോതി’ എന്ന പേരിൽ നടന്ന ഈ പരിപാടിയിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ ലഹരിവിരുദ്ധ പ്രതിജ്ഞ വിളിച്ചുകൂട്ടി വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്തു.
പ്രിൻസിപ്പൽ വിപിൻ എം സെബാസ്റ്റ്യൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജിതിൻ ജോസ്, അധ്യാപകരായ എസ്. ജയശ്രീ, സൗമ്യ ജോസ്, സാനി പോൾ, ലിഞ്ചു മരിയ, എൻ എസ് എസ് ലീഡേഴ്‌സായ ഡോൺ ജോബി, ദിയ ട്രീസ, ജെറിൻ സണ്ണി, ആൽബർട്ട് മാർട്ടിൻ ജോർജ്, ജോൺ ജോസഫ് ഷാജി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.