Local
സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ് നേതൃത്വത്തിൽ

ഗാന്ധിജയന്തിയോട് അനുബന്ധിച്ച് തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ശുചീകരണം*
തിരുവമ്പാടി: ഗാന്ധിജയന്തിയുടെ ഭാഗമായി തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾ ഡിപ്പോയുടെ ഉൾഭാഗത്തെയും സമീപ പ്രദേശത്തെയും വൃത്തിയാക്കുകയുണ്ടായി.
പരിപാടിക്ക് സ്‌കൂൾ പ്രിൻസിപ്പൽ വിപിൻ എം. സെബാസ്റ്റ്യൻ, അധ്യാപകരായ മനു ബേബി, കൊച്ചുറാണി, നിഷ ജോൺ എന്നിവർ നേതൃത്വം നൽകി. എൻ.എസ്.എസ്. ലീഡേഴ്സായ ഡോൺ ജോബി, അബിൻ പോൾ, ജോയൽ ലിജേഷ്, അനീന എന്നിവർ സഹകരിച്ചു.