Mukkam

മുക്കം: ശ്രീ. മനാഫിനെയും സന്നദ്ധ പ്രവർത്തകരെയും ആദരിച്ചു

മുക്കം: കർണാടകയിലെ ഷിരൂരിൽ നടന്ന മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താൻ 72 ദിവസം നീണ്ട പോരാട്ടം നടത്തുകയും വിജയത്തിൽ എത്തിക്കുകയും ചെയ്ത ശ്രീ. മനാഫിനെയും സന്നദ്ധ പ്രവർത്തകരെയും ആദരിച്ച് മുക്കം നഗരസഭയും സന്നദ്ധ സംഘടനകളും. ശ്രീ. മനാഫ് കൂടെ സേവനമനുഷ്ഠിച്ച ‘എന്റെ മുക്കം സന്നദ്ധ സേന’, ‘കർമ്മ ഓമശ്ശേരി’, ‘രാഹുൽ ബ്രിഗേഡ്’, ‘പുൽപ്പറമ്പ് രക്ഷാസേന’ എന്നിവരെയും ഈ ചടങ്ങിൽ ആദരിച്ചു.

പരിപാടിയുടെ ഉദ്ഘാടനം മുക്കം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി നിർവഹിച്ചു. “മനാഫിനെപ്പോലുള്ള മനുഷ്യസ്നേഹികൾ മുക്കം നഗരസഭയ്ക്ക് അഭിമാനമാണെന്നും”, അവർ പ്രസ്താവിച്ചു. പരിപാടിയിൽ മുക്കം ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ വത്സൻ മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു.

72 ദിവസം നീണ്ട തനിക്കുണ്ടായ അനുഭവവും, ഒരു വാക്കിന് ഉറച്ച് നിന്നതിന്റെ വിജയവും,”വിജയത്തിന് മുൻപ് വല്ലാത്തൊരു വിഷമഘട്ടമുണ്ടായിരുന്നുവെന്നും, ആ സമയത്ത് കൂടെ നിന്നവരെ മറക്കരുതെന്നും” നന്ദി പ്രസംഗത്തിലൂടെ മനാഫ് പറഞ്ഞു
ചടങ്ങിൽ നിരവധി പ്രമുഖരും, സന്നദ്ധ പ്രവർത്തകരും പങ്കെടുത്തു.

Related Articles

Leave a Reply

Back to top button