കെ.എസ്.എസ്.പി.യു. കുടുംബ സംഗമവും ഓണാഘോഷവും സമുചിതമായി നടത്തി

തിരുവമ്പാടി :കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. സംഗമത്തിന്റെ ഭാഗമായി വനിതാ വേദി, സാംസ്കാരിക വേദി, ഗാന്ധിജി അനുസ്മരണം, പ്രതിഭകളെ ആദരിക്കൽ, കലാസാംസ്കാരിക പരിപാടികൾ, സ്നേഹവിരുന്ന് തുടങ്ങിയവയും നടന്നു.
യൂണിറ്റ് പ്രസിഡൻറ് പി.വി. ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എസ്.എസ്.പി.യു. ജില്ലാ പ്രസിഡണ്ട് കെ.വി. ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. സാഹിത്യകാരനും ഗാനരചയിതാവും കവിയുമായ കൂമ്പാറ ബേബി സാംസ്കാരിക സദസ്സിൽ മുഖ്യപ്രഭാഷണം നടത്തി.
മികച്ച അനിമേഷൻ ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് (എ കോക്കനട്ട് ട്രീ) നേടിയ ജോഷി ബെനഡിക്റ്റിനെയും, കൂമ്പാറ ബേബിയെയും, ആഷ്ലിൻ ഷാജുവിനെയും ആദരിച്ചു. എം.വി. ജോർജ് ഗാന്ധിജി അനുസ്മരണം നടത്തി.
പ്രസംഗകരിൽ ജോഷി ബെനഡിക്റ്റ്, യൂണിറ്റ് സെക്രട്ടറി കെ.സി. ജോസഫ്, ട്രഷറർ എം.കെ. തോമസ്, ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ജോസ് മാത്യു, വനിതാ വേദി ചെയർപേഴ്സൺ ടെസി മാത്യു, സാംസ്കാരിക വേദി കൺവീനർ ടോം തോമസ്, റൂബി തോമസ് എന്നിവരുണ്ടായിരുന്നു. എം.എം. ജോസഫ്, പി.ടി. ഷാജു, മേഴ്സി മൈക്കിൾ, ഷാലി ബെനഡിക്റ്റ്, ടി.ജെ. രാജു, ടി.ടി. സദാനന്ദൻ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി







