കണ്ണോത്ത് സെൻ്റ് ആൻ്റണീസ് യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷ പ്രഖ്യാപന കൺവെൻഷൻ നടത്തി

കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷ പ്രഖ്യാപന കൺവെൻഷൻ ഉത്സാഹപൂർവം നടത്തി. ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ ആലുങ്കൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് പി. എ. സ്വാഗതം ആശംസിച്ചു.
പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയുമായ അബ്രഹാം പിണക്കാട്ട് (സ്വർഗചിത്ര അപ്പച്ചൻ) കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പ്രസംഗത്തിൽ, സ്കൂളിന്റെ ചരിത്രം സ്മരിച്ച് ഹൃദ്യമായ അനുഭവങ്ങൾ പങ്കുവെച്ചു. പുതുപ്പാടി ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡൻ്റും പ്ലാറ്റിനം ജൂബിലി ചീഫ് കോ-ഓർഡിനേറ്ററുമായ ഗിരീഷ് ജോൺ പദ്ധതിയുടെ വിശദീകരണം നടത്തി.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും പൂർവ്വ വിദ്യാർത്ഥിയുമായ അലക്സ് ചെമ്പകശ്ശേരി സബ് കമ്മിറ്റിയുടെ വിശദീകരണം നൽകി. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി, വാർഡ് മെമ്പർമാരായ ഷിൻജോ തൈക്കൽ, റീന സാബു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
മികച്ച ഒരു പരിപാടിയായി പ്ലാറ്റിനം ജൂബിലി ആഘോഷം സംഘടിപ്പിക്കാൻ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. യോഗത്തിന് പി.ടി.എ. പ്രസിഡൻ്റ് ജയ്സൺ കിളിവള്ളിക്കൽ നന്ദി അർപ്പിച്ചു.