Kodanchery
വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ സൈക്കോമെട്രിക് കൗൺസിലിംഗ് സെഷൻ സംഘടിപ്പിച്ചു
വേളങ്കോട്: വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി സൈക്കോമെട്രിക് കൗൺസിലിംഗ് സെഷൻ സംഘടിപ്പിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ് ഐ സി അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ നവീന എസ്എ സി, സ്കൂൾ സൈക്കോമെട്രിക് കൗൺസിലർ അനിഷ ജോർജ്, ബിആർസി പ്രതിനിധി ലിൻസി, കൗൺസിലർ അനിത മോൾ എന്നിവർ സന്നിഹിതരായിരുന്നു.
SSK-LEAP ന്റെ ഭാഗമായി നടത്തപ്പെട്ട സൈക്കോമെട്രിക് ടെസ്റ്റിൽ തെരഞ്ഞെടുക്കപ്പെട്ട 25 കുട്ടികൾക്ക് അവരുടെ പഠന ശീലങ്ങളെക്കുറിച്ചും ഭാവി തൊഴിൽ സാധ്യതകളെക്കുറിച്ചും മാർഗ്ഗനിർദേശം നൽകി