Thiruvambady

ഉറുമി വൈദ്യുത പദ്ധതിയിൽ ഉൽപാദനം തുടങ്ങി 

തിരുവമ്പാടി: ഉറുമി വൈദ്യുത പദ്ധതിയിൽ ഉൽപാദനം തുടങ്ങി. പദ്ധതി തുടങ്ങി ആദ്യമായാണ് മേയ് പകുതിയോടെ വൈദ്യുതി ഉൽപാദനം തുടങ്ങാൻ കഴിഞ്ഞത്.

ഉറുമി 1ൽ 2.5 മെഗാവാട്ടും 2ൽ 1.6 മെഗാവാട്ടും ആണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. രണ്ടു പദ്ധതിയിലും 2 ടർബൈനുകൾ പ്രവർത്തിപ്പിക്കുന്നു. 

ജലലഭ്യത ഇതേപോലെ തുടരുകയാണെങ്കിൽ പൂർണ തോതിൽ ഉൽപാദനം തുടങ്ങാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. 2004ൽ ആണ് ചൈനീസ് സാങ്കേതിക സഹായത്തോടെ പൊയിലിങ്ങാപുഴയിൽ ഉറുമി ചെറുകിട വൈദ്യുത പദ്ധതി ആരംഭിച്ചത്. 

കൂടരഞ്ഞി പഞ്ചായത്തിൽ ഉള്ള ഒന്നാംഘട്ടത്തിൽ 3.75 മെഗാവാട്ടും തിരുവമ്പാടി പഞ്ചായത്തിൽ ഉള്ള രണ്ടാംഘട്ടത്തിൽ 2.4 മെഗാവാട്ട് വൈദ്യുതിയും ആണ് ഉൽപാദിപ്പിക്കുന്നത്.

Related Articles

Leave a Reply

Back to top button