Kodanchery

മുനമ്പം സമരത്തിന് ഐക്യദാർഢ്യമായി കോടഞ്ചേരിയിൽ കത്തോലിക്ക കോൺഗ്രസിന്റെ റാലി ഇന്ന്

കോടഞ്ചേരി: കത്തോലിക്ക കോൺഗ്രസ് കോടഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ന് ( 02-11-24 ശനി വൈകുന്നേരം 5 മണിക്ക്) ഐക്യദാർഢ്യ റാലിയും വിശദീകരണ യോഗവും സംഘടിപ്പിക്കും.

മുനമ്പത്തെ 600 ഓളം കുടുംബങ്ങളുടെ വസ്തു നികുതി സ്വീകരിക്കാനുണ്ടായ അവഗണനയ്ക്കും അവരുടേതായ ഭൂമിയിലും കിടപ്പാടത്തിലും വഹഫ് ബോർഡ് ഉടമസ്ഥാവകാശം ഉന്നയിച്ചതുമൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് ഐക്യദാർഢ്യ റാലി.

കോടഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ഷാജു കരിമഠവും ട്രഷറർ ബിബിൻ കുന്നത്തും നൽകിയ വിവര പ്രകാരം, സമരത്തിന്റെ ഭാഗമായി സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന ശക്തമായ ആവശ്യമുയർത്തുന്നതാണ് റാലിയുടെ ലക്ഷ്യം.

Related Articles

Leave a Reply

Back to top button