Koodaranji

ആർട്ടാലിയ സോണൽ അസ്മി ഫെസ്റ്റിൽ വിജയിച്ച അലിഫ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികളെ ആദരിച്ചു

കൂടരഞ്ഞി: ആർട്ടാലിയ സോണൽ അസ്മി ഫെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച കൂടരഞ്ഞി അലിഫ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. ചടങ്ങ് കെ.ഐ.സി.എസ് പ്രസിഡണ്ടും അസ്മി കോർഡിനേറ്ററുമായ ഷിഹാബുദ്ദീൻ കോപ്പിലാക്കലിൻ്റെ അധ്യക്ഷതയിൽ നടന്നു.

പ്രശസ്ത ഗാനരചയിതാവ് കൂമ്പാറ ബേബി ചടങ്ങ് ഉദ്ഘാടനം ചെയ്ത്, വിജയികളായ കുട്ടികൾക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു.

അലിഫ് പി.ടി.എ. പ്രസിഡണ്ട് അബ്ദുൽ സലീം മ ര വെട്ടിക്കൽ, നസീർ തട പറമ്പിൽ, ദാറുൽ ഉലും പി.ടി.എ. പ്രസിഡണ്ട് രമേഷ് കൂടരഞ്ഞി, ഫസീല ടീച്ചർ, അൻസാർ പുറമഠത്തിൽ, മുഹ്സിന ജാബിർ, ജംസ് ന ഹംസ, റെജീന തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. അലിഫ് ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പാൾ പ്രസീന സുരേന്ദ്രൻ സ്വാഗതം പറഞ്ഞു, എം.പി.ടി.എ. പ്രസിഡണ്ട് റംഷീന കൂടരഞ്ഞി നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Back to top button