Thiruvambady

തിരുവമ്പാടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവമ്പാടി: തിരുവമ്പാടിയിലെ പഴയ മാർക്കറ്റ് പള്ളിക്ക് സമീപത്തെ കട വരാന്തയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവമ്പാടി ബസ്റ്റാൻഡിൽ വർഷങ്ങളായി ചെരിപ്പുകളും ബാഗുകളും റിപ്പയർ ചെയ്യുന്ന തമിഴ്നാട് സക്കംപാട്ടി സ്വദേശിയായ പോൾ രാജ് എന്ന മുസ്തഫയെ (43) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം തിരുവമ്പാടിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഉള്ളത്. പൊലീസിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായാൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും

Related Articles

Leave a Reply

Back to top button