Adivaram
താമരശ്ശേരി ചുരത്തിൽ നാളെ മുതൽ ഭാരമുള്ള വാഹനങ്ങൾക്ക് നിയന്ത്രണം

അടിവാരം : തമിഴ്‌നാട്-കേരളം ബന്ധിപ്പിക്കുന്ന ദേശീയപാത 766-ൽ താമരശ്ശേരി ചുരത്തിലെ 6, 7, 8 മുടിപ്പിന്‍ വളവുകളിലെ കുഴികള്‍ അടയ്ക്കുന്നതിനും 2, 4 വളവുകളിലെ താഴ്ന്ന് പോയ ഇന്റര്‍ലോക്ക് കട്ടകളെ ഉയര്‍ത്തുന്നതിനുമായി ഓക്ടോബര്‍ 7 മുതല്‍ 11 വരെ പകല്‍ സമയങ്ങളില്‍ പ്രവൃത്തി നടക്കും. ഈ പ്രവൃത്തികൾക്കായി ഭാരമുള്ള വാഹനങ്ങളുടെ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വാഹനങ്ങളുടേതായ ബദൽ മാർഗങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു