Thiruvambady
കേരളാ ബ്രാന്‍ഡ്’ സര്‍ട്ടിഫിക്കറ്റ് ജനറല്‍ മാനേജര്‍ രഞ്ജിത് ബാബുവിൽ നിന്നും ഏറ്റുവാങ്ങി സെക്രട്ടറി പ്രശാന്ത് കുമാർ

തിരുവമ്പാടി: കേരളത്തില്‍ ഉത്പന്നങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുകയും അന്താരാഷ്ട്ര വിപണിയില്‍ മത്സരക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുന്നതിനായി കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘കേരളാ ബ്രാന്‍ഡ്’ പദ്ധതിയുടെ ഭാഗമായുള്ള സർട്ടിഫിക്കറ്റ് ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രഞ്ജിത് ബാബുവിൽ നിന്നും കേരള ബ്രാന്‍ഡ് സെക്രട്ടറി പ്രശാന്ത് കുമാർ പി എൻ ഏറ്റുവാങ്ങി.
കോഴിക്കോട് നടന്ന ചടങ്ങില്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ നിതിന്‍ പി, താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസര്‍മാരായ ജെയിന്‍ സി ജെ (കോഴിക്കോട്) പ്രണവന്‍ വി പി (വടകര) എന്നിവരും സന്നിഹിതരായിരുന്നു.