Mukkam
15 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 3 പേർ പിടിയിൽ
മുക്കം: കോഴിക്കോട് മുക്കത്ത് 15 കാരി ലൈംഗിക പീഡനത്തിനിരയായി ഗർഭിണിയായ സംഭവത്തിൽ മൂന്ന് പ്രതികളെ പൊലീസ് പിടികൂടി.
പിടിയിലായവരിൽ ഒരു അഥിതി തൊഴിലാളിയും ഉൾപ്പെടുന്നു. പ്രതികൾ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തുക്കളാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്നു കണ്ടെത്തിയത്. തുടർന്നാണ് സംഭവം പുറംലോകമറിഞ്ഞത്.
പെൺകുട്ടി പൊലീസിനോട് ഇനിയും പ്രതികൾ ഉണ്ടെന്നും അവരെയും കണ്ടെത്താനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അറിയിച്ചിട്ടുണ്ട്. മുക്കം പൊലീസ് കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.