Thiruvambady
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ ആംബുലൻസ് ഡ്രൈവർക്ക് ആദരം

തിരുവമ്പാടി : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ ആംബുലൻസ് ഡ്രൈവർക്ക് ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷന്റെ ആദരം. ആംബുലൻസ് ഡ്രൈവറായ മറിയാമ്മ ബാബുവിനെയാണ് എ. ഒ. ഡി.എ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ ആദരിച്ചത്.
തിരുവമ്പാടി പോലീസ് ഇൻസ്പെക്ടർ സുജിത്ത് കുമാർ മറിയാമ്മയെ പൊന്നാടയണിയിച്ച് ഉപഹാരം സമ്മാനിച്ചു. എ.ഒ.ഡി.എ. ജില്ലാ പ്രസിഡന്റ് ഫൈസൽ തലയാട്, ജില്ലാ സെക്രട്ടറി ശ്രീപേഷ്, റെജി ജോസ്, ലത്തീഫ് അടിവാരം എന്നിവർ പങ്കെടുത്തു.







