വാർഡിലെ മുൻഗണന വിഭാഗങ്ങൾക്ക് റേഷൻ മസ്റ്ററിംഗ് സൗകര്യമൊരുക്കി വാർഡ് മെമ്പർ ഷംലൂത്ത്

കൊടിയത്തൂർ: മുൻഗണന വിഭാഗങ്ങളിൽ (അന്ത്യോദയ – മഞ്ഞ കാർഡ്, മുൻഗണന – പിങ്ക് കാർഡ്) ഉൾപ്പെട്ട മുഴുവൻ അംഗങ്ങൾക്കും റേഷൻ മസ്റ്ററിംഗ് നടത്തേണ്ടതാണെന്ന കേന്ദ്ര സർക്കാർ നിർദേശത്തിൻ്റെ പശ്ചാത്തലത്തിൽ, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മുൻഗണന വിഭാഗത്തിന് റേഷൻ മസ്റ്ററിംഗിന് പ്രത്യേക സൗകര്യം ഒരുക്കി നൽകി രണ്ടാം വാർഡ് മെമ്പർ ഷംലൂലത്ത്.
ജില്ലയിൽ മസ്റ്ററിംഗിനുള്ള അവസരം ഈ മാസം 8 ന് അവസാനിക്കാനിരിക്കെ, വാർഡിലെ 155, 157 നമ്പർ എ.ആർ.ഡി റേഷൻ കടകളുടെ സഹകരണത്തോടെ കാരക്കുറ്റി സുന്നി മദ്രസയിൽ മസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. ഇതോടെ, പ്രായമായവരെ ഉൾപ്പെടെ നിരവധി ആളുകൾക്ക് രേഷൻ മസ്റ്ററിംഗ് നടപടികൾ അനായാസം പൂർത്തിയാക്കാൻ സാധിച്ചു.
പല സ്ഥലങ്ങളിലും റേഷൻ കടകളിലെ സാങ്കേതിക പ്രശ്നങ്ങൾ ജനങ്ങൾക്ക് ദുരിതമായി അനുഭവപ്പെട്ട സാഹചര്യത്തിൽ, പ്രാദേശിക തലത്തിൽ ഉണ്ടാക്കിയ ഈ ക്യാമ്പ് നൂറിലധികം ആളുകൾക്ക് ഉപകാരമായി.
വാർഡിലെ ജനങ്ങൾക്കായി മുൻപ് പെൻഷൻ, ഗ്യാസ് മസ്റ്ററിംഗ് ക്യാമ്പുകൾ, മൊബൈൽ നമ്പർ ആധാർ കാർഡ് ലിങ്കിംഗ് തുടങ്ങിയ സാമൂഹികക്ഷേമ പ്രവർത്തനങ്ങൾ നടത്തിയത് ഷംലൂലത്തിൻ്റെ നേതൃത്വത്തിലായിരുന്നു.
സിപി അസീസ് ,അഹമ്മദ് കുട്ടി പൂളക്കത്തൊടി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.