Mukkam
നവീകരിച്ച അംഗൻവാടി നാടിനു സമർപ്പിച്ചു

കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിലെ സൗത്ത് കൊടിയത്തൂർ അംഗൻവാടി നവീകരിച്ചിട്ട് നാടിന് സമർപ്പിച്ചു. 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർവഹിച്ച നവീകരണ പ്രവർത്തനങ്ങളിൽ ഇൻറർലോക്ക് വിരിക്കുക, സ്റ്റെയർകെയ്സ്, ഒന്നാം നില ഷീറ്റിടൽ എന്നിവ ഉൾപ്പെടുത്തിയാണ് അംഗൻവാടി നവീകരിച്ചത്.
പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു നവീകരിച്ച അംഗൻവാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഉപാധ്യക്ഷൻ ഫസൽ കൊടിയത്തൂർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ്മാരായ ആയിഷ ചേലപ്പുറം, മറിയം കുട്ടി ഹസ്സൻ, അംഗൻവാടി ടീച്ചർ സിത്താര, ഹെൽപ്പർ സാബിറ, എൻ. നസറുള്ള, എൻ.കെ. സുഹൈർ, റഷീദ് ചേപ്പാലി, പൈതൽ തറമ്മൽ, ഹനീഫ, ഫിറോസ് എന്നിവരും പ്രസംഗിച്ചു.
ഉദ്ഘാടന ചടങ്ങിൽ കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടെ പ്രദേശവാസികളും പങ്കെടുത്ത് പരിപാടിയെ ഒരു ആഘോഷമാക്കി മാറ്റി.







