മുക്കം ഉപജില്ല കായിക മേളയിൽ പുല്ലൂരാംപാറ സ്കൂളിന് വൻകുതിപ്പ്
തിരുവമ്പാടി: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ആരംഭിച്ച മുക്കം ഉപജില്ല കായിക മേളയിൽ 210 പോയിൻ്റോടെ പുല്ലൂരാംപാറ ഹയർ സെക്കൻഡറി സ്കൂൾ മുന്നേറ്റം തുടങ്ങി. 44 പോയിൻ്റോടെ പി.ടി.എം.എച്ച്.എസ് കൊടിയത്തൂർ രണ്ടാമതും, 37 പോയിൻ്റോടെ ചേന്നമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ മൂന്നാമതുമാണ്.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലയ്ക്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ കായികമേളയുടെ ഉദ്ഘാടനവും മുക്കം സബ് ജില്ല ഉപവിദ്യാഭ്യാസ ഓഫീസർ ദീപ്തി ടി മുഖ്യപ്രഭാഷണവും നിർവഹിച്ചു.
ഷൈനി ബെന്നി, മേഴ്സി പുളിക്കാട്ട്, സിബി കുര്യാക്കോസ്, വിത്സൺ ടി മാത്യു, അനു പ്രകാശ്, ജോളി തോമസ്, ഷാജി ജോൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ആൻറണി കെ ജെ സ്വാഗതവും, ജോളി ജോസഫ് നന്ദിയും പറഞ്ഞു. മേള ഇന്ന് (വ്യാഴാഴ്ച) സമാപിക്കും.