Mukkam

മുക്കം-തിരുവമ്പാടി റൂട്ടിൽ അഗസ്ത്യൻ മുഴി പാലത്തിന് സമീപം കാറിനു തീപിടിച്ചു. ആളപായമില്ല.

മുക്കം: മുക്കം-തിരുവമ്പാടി റൂട്ടിൽ അഗസ്ത്യൻ മുഴി പാലത്തിന് സമീപം ഇന്ന് (10-10-24) രാവിലെ 11 മണിയോടെ കാറിനു തീപിടിച്ചു. കാറിനുള്ളിലുണ്ടായിരുന്ന അമ്മയും കുഞ്ഞും പരിക്കുകളില്ലാതെ രക്ഷപെട്ടു . മുക്കം പാറത്തോട് സ്വദേശിനി അർച്ചന മേരിജോൺ (മണിമല ഹൌസ്, പാറത്തോട്) തന്റെ 9 വയസ്സുള്ള മകനെ തൊണ്ടിമ്മൽ സ്‌കൂളിലേക്ക് മാരുതി 800 കാറിൽ കൊണ്ടുപോകവെ സംഭവിച്ച തീപിടിത്തത്തിൽ നിന്നാണ് അമ്മയും കുഞ്ഞും അത്ഭുതകരമായി രക്ഷപെട്ടത്.

കാർ ഓടിക്കൊണ്ടിരിക്കെ അതിന്റെ മുൻഭാഗത്ത് നിന്ന് പുക ഉയരുന്നതു കണ്ട ഉടൻ തന്നെ അർച്ചന മകനെക്കൊണ്ട് കാറിൽ നിന്ന് ഇറങ്ങിയോടിയത് വലിയ അപകടം ഒഴിവാക്കാൻ സഹായിച്ചു. വിവരം ലഭിച്ചതിനെത്തുടർന്ന് മുക്കം അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണക്കുകയും ചെയ്തു.

ഏകദേശം 15 മിനിറ്റ് ഗതാഗത തടസ്സമാണ് ഉണ്ടായത്. വിവരം ലഭിച്ച ഉടനെ ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണത്തിലാക്കിയത് വാഹത്തിന്റെ മുൻഭാഗം മാത്രം കത്തുകയും വലിയ നാശനഷ്ടങ്ങൾ ഒഴിവാക്കാനാവുകയും ചെയ്തു.

സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ, സീനിയർ ഫയർ ഓഫീസർ പയസ് അഗസ്റ്റിൻ, സേനാംഗങ്ങൾ എം.സി. സജിത് ലാൽ, പി.ടി. ശ്രീജേഷ്, സി.പി. നിശാന്ത്, കെ.എസ്. ശരത്, പി. നിയാസ്, എൻ.ടി. അനീഷ്, സി.എഫ്. ജോഷി, എം.എസ്. അഖിൽ, അശ്വന്ത് ലാൽ എന്നിവരുടെ നേതൃത്വത്തിൽ തീ അണക്കുകയുണ്ടായി.

Related Articles

Leave a Reply

Back to top button