Kodanchery
പുലിക്കയം ശ്രീ അയ്യപ്പക്ഷേത്രത്തിൽ നവരാത്രി മഹോത്സവം തുടങ്ങി
കോടഞ്ചേരി: പുലിക്കയം ശ്രീ അയ്യപ്പക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഇന്ന്(10-10-24) ആരംഭിച്ചു. പതിമൂന്നാം തീയതി വരെ വിവിധ ആചാരങ്ങളോടുകൂടിയ ആഘോഷങ്ങൾ നടക്കും. ഇന്ന് വൈകിട്ട് പൂജവെപ്പ്, ഗ്രന്ഥപൂജ, ദീപാരാധന എന്നിവ നടക്കും.
നാളെ (11) രാവിലെ ക്ഷേത്രനട തുറന്നതിന് ശേഷം നിത്യപൂജയും സരസ്വതി പൂജയും അരങ്ങേറും. വൈകുന്നേരം ദീപാരാധനയോടെ നാളത്തെ പരിപാടികൾ സമാപിക്കും.
12 ശനിയാഴ്ച, രാവിലെ നിത്യപൂജ, സരസ്വതി പൂജ, ആയുധപൂജ എന്നിവയും വൈകിട്ട് ദീപാരാധനയും നടത്തപ്പെടും.
ആഘോഷങ്ങളുടെ സമാപന ദിവസമായ 13 ഞായറാഴ്ച, വിദ്യാരംഭം, സരസ്വതി പൂജ, പൂജയെടുപ്പ്, വാഹനപൂജ എന്നിവയോടെ നവരാത്രി മഹോത്സവം സമാപിക്കും