ഇരട്ടക്കുളങ്ങര റസിഡൻസ് അസോസിയേഷൻ പ്രതിഭകളെ ആദരിച്ചു
കൊടിയത്തൂർ: ഇരട്ടക്കുളങ്ങര റസിഡൻസ് അസോസിയേഷൻ പ്രതിഭകളെ ആദരിച്ചു. സൗത്ത് കൊടിയത്തൂരിലെ വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹ്യ സേവന മേഖലകളിൽ പ്രവർത്തിക്കുന്ന വിഭാഗമാണ് ഇരട്ടക്കുളങ്ങര റസിഡൻസ് അസോസിയേഷൻ.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എം.എസ്.ഡബ്ലിയു ബിരുദത്തിൽ ഒന്നാം റാങ്ക് നേടിയ കെ. സിൽന (കുളങ്ങര ജബ്ബാർ, റൈഹാനത്ത് ദമ്പതികളുടെ മകൾ)യും, മഅ്ദിൻ അക്കാദമിയിൽ വിശുദ്ധ ഖുർആൻ പൂർണ്ണമായി മനപ്പാഠമാക്കിയ മുഹമ്മദ് ഹാഷിർ (കണ്ണാട്ടിൽ അബ്ദുൽ ഗഫൂർ മകൻ) എന്നിവരെയാണ് ആദരിച്ചത്.
അസോസിയേഷൻ പ്രസിഡണ്ട് മാസ്റ്റർ അധ്യക്ഷനായ ചടങ്ങിൽ എം. അഹ്മദ് കുട്ടി മദനി മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി എം.സി. മുഹമ്മദ് അൻവർ മാസ്റ്റർ, പി.സി. അബൂബക്കർ മാസ്റ്റർ, പി. ബഷീറുദ്ധീൻ മാസ്റ്റർ, പി. അബ്ദുൽ ഹഖ്, കെ. അബ്ദു മാസ്റ്റർ, കണ്ണഞ്ചേരി അബ്ദുസ്സലാം മാസ്റ്റർ, പി. അബ്ദുറഹിമാൻ, വി. സുബൈർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.