Local

ദേശീയ അവാർഡ് ജേതാക്കൾക്ക് മേരി ലാൻഡ് ബ്രദേഴ്സിന്റെ ആദരം

കോടഞ്ചേരി: മികച്ച അനിമേഷൻ സിനിമയ്ക്കുള്ള ദേശീയ അവാർഡ് നേടിയ “ഒരു കോക്കനട്ട് ട്രീ” എന്ന ചിത്രത്തിന്റെ സംവിധായകൻ ജോഷോ ബെനഡിക്ടിനും, നിർമാതാവ് റോബിൻസൺ തോമസിനും ആദരം.

മേരി ലാൻഡ് ബ്രദേഴ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ഇരുവർക്കും ആദരവ് നൽകിയത്. കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരിയും കോടഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അബ്‌ദു .എമ്മും ചേർന്നാണ് അവരെ ആദരിച്ചത്.

ജിനു തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷിബി ആന്റണി നെല്ലിക്കുന്നേൽ, ബിബിൻ ഡേവിഡ് വെട്ടിക്കുഴിയിൽ, വിനോദ് മാത്യു ആയിരംമലയിൽ, റോക്കച്ചൻ, സോണി കല്ലുകുളങ്ങര, ടോമി വഞ്ചീപുരയിൽ, ലിറ്റ് ആർ.സി. റാണിക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button