Local

അന്താരാഷ്ട്ര പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി വളണ്ടിയർ സംഗമവും ജനറൽ ബോഡിയും സംഘടിപ്പിച്ചു

കൊടിയത്തൂർ: കൊടിയത്തൂർ മേഖല സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി വളണ്ടിയർ സംഗമവും വാർഷിക ജനറൽ ബോഡിയും സംഘടിപ്പിച്ചു. അന്താരാഷ്ട്ര പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
മേഖലാ ചെയർമാൻ ഷബീർ ചെറുവാടിയുടെ അധ്യക്ഷതയിൽ സുരക്ഷ ജില്ലാ വൈസ് ചെയർമാൻ എം.പി അബ്ദുൽ ഗഫൂർ സൂര്യ പരിപാടി ഉദ്ഘാടനം ചെയ്തു.

സോണൽ കൺവീനർ ഗിരീഷ് കാരക്കുറ്റി പാലിയേറ്റീവ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മികച്ച വളണ്ടിയർമാരായ സാബിറ തറമ്മൽ, ഹമീദ് കെ.പി, നസീം എ.ഡബ്ല്യു, സുനിത സി.പി, ഷഹ്ല ടി.ടി, ശരീഫ പി, ഷഹല നൗബിദ്, സുഹറാബി കുളങ്ങര, ഷാഹിദ കെ.വി എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു.

ചെയർമാൻ ഷബീർ ചെറുവാടി റിപ്പോർട്ടും, ട്രഷറർ സലാം മാസ്റ്റർ കണ്ണഞ്ചേരി വരവുചെലവു കണക്കും അവതരിപ്പിച്ചു. ഇ. രമേശ് ബാബു, സി.ടി.സി അബ്ദുള്ള, എം.കെ ഉണ്ണി കോയ, ഗുലാം ഹുസൈൻ കൊളക്കാടൻ, ബീരാൻകുട്ടി വളപ്പിൽ, ഫസ്ല ഒ.പി എന്നിവർ സംസാരിച്ചു.

2024-25 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു:

ചെയർമാൻ: ഷബീർ ചെറുവാടി

കൺവീനർ: വി.സി. രാജൻ

ട്രഷറർ: സലാം മാസ്റ്റർ കണ്ണഞ്ചേരി

വൈസ് ചെയർമാർമാർ: എം.കെ ഉണ്ണിക്കോയ, ഗുലാം ഹുസൈൻ കൊളക്കാടൻ

ജോ: കൺവീനർമാർ: സാബിറ തറമ്മൽ, സുരേഷ് ബാബു പി.പി

പരിപാടിക്ക് സുരേഷ് ബാബു പി.പി സ്വാഗതവും, വി.സി രാജൻ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button