തിരുവമ്പാടിയിൽ മൂന്ന് പേരെ കൂടി നിരീക്ഷണത്തിൽ ആക്കി

തിരുവമ്പാടി: കോടഞ്ചേരി പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് രോഗിയുമായി ബന്ധമുള്ള തിരുവമ്പാടി പഞ്ചായത്തിലെ മറിയ പ്പുറം, പാമ്പിഴഞ്ഞപാറ, തൊണ്ടിമ്മൽ പ്രദേശത്തെ മൂന്നുപേരെ ഇന്ന് ക്വാറന്റൈനിൽ ആക്കി.
കോടഞ്ചേരിയിലെ കോവിഡ് രോഗി ജോലിചെയ്യുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ജോലിക്കാരായ തിരുവമ്പാടി പഞ്ചായത്ത് പ്രദേശത്തെ മറ്റു പത്തോളം പേരെയും
ആരോഗ്യവകുപ്പ് നിരീക്ഷിച്ചു വരുന്നു.
ഇവർക്ക് മേൽപ്പറഞ്ഞ രോഗിയുമായി ബന്ധമില്ല.അത് കൊണ്ട് ഇവരെ ക്വാറന്റൈനിൽ ആക്കിയിട്ടില്ല.
ഇടവേളക്കുശേഷം കോഴിക്കോട് ജില്ലയിൽ വീണ്ടും രോഗികൾ കൂടി വരുന്ന ഈ സാഹചര്യത്തിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി എല്ലാവരും പാലിക്കണമെന്ന് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ സിൽവിയ ആവശ്യപ്പെട്ടു.
നിയമലംഘനം നടത്തുന്നവരുടെ പേരിൽ ആരോഗ്യവകുപ്പും പോലീസും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.







