Kodiyathur

ചേന്ദമംഗലൂർ സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന് ‘ഗ്രാമാദരം’

ചേന്ദമംഗല്ലൂർ: ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിന്റെ എൻ.എസ്.എസ് യൂണിറ്റ് സംസ്ഥാനതലത്തിൽ മികച്ചതായി തിരഞ്ഞെടുത്തത് നാട്ടുകാരുടെ അഭിമാനമായി മാറി. ഈ നേട്ടം ഏറ്റുവാങ്ങിയ സ്കൂളിന് ആദരവ് അർപ്പിക്കുന്ന ‘ഗ്രാമാദരം’ എന്ന തലക്കെട്ടിലുള്ള പൊതുചടങ്ങ് ഒക്ടോബർ 18 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ചേന്ദമംഗല്ലൂരിൽ അരങ്ങേറും.

പുതുവൈഭവമായി നടക്കുന്ന ചടങ്ങിൽ പ്രമുഖ വ്യവസായിയും രാജ്യസഭാംഗവുമായ പി.വി അബ്ദുൽ വഹാബ്, ലിൻ്റോ ജോസഫ് എം.എൽ.എ, മാധ്യമം-മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്ത് ജനങ്ങൾക്ക് മുന്നിൽ മുഖ്യാതിഥികളായി പ്രസംഗിക്കും.

പ്രശസ്ത ഗസൽ കവാലി ഗായകൻ സബ്നാസ് നയിക്കുന്ന ഗാനവിരുന്നും ഈ പരിപാടിയിൽ പങ്കെടുക്കും

ചടങ്ങിന്റെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്. രക്ഷാധികാരികളായി സാറ കൂടാരം, ഫാത്തിമ കൊടപ്പന, ഗഫൂർ മാസ്റ്റർ, ബിന്ദു കച്ചേരി, റംല ഗഫൂർ, മധു മാസ്റ്റർ എന്നിവർ ചുമതലയിലുണ്ട്. ജനറൽ കൺവീനറായി ഹമീദ് കറുത്തേടത്ത്, കൺവീനറായി സാലിഹ് കൊടപ്പന, പ്രോഗ്രാം ചുമതലയിലുള്ളത് ബന്ന ചേന്ദമംഗലൂർ, റിസപ്ഷൻ സി ഹാരിസ്, റിഫ്രഷ്മെൻ്റ് ശാക്കിർ പാലിയിൽ, സാമ്പത്തികം ടി. അബ്ദുല്ല, പ്രചാരണം ഇ.കെ.കെ. ബാവ, മീഡിയ ഉണ്ണിച്ചേക്കു, നഗരി, ലൈറ്റ് & സൗണ്ട് ഷംസു മണയംപുറം എന്നിവർ ചുമതലയേൽക്കും.

Related Articles

Leave a Reply

Back to top button