Mukkam

ഗോതമ്പറോഡ് തണല്‍ അയല്‍ക്കൂട്ട സംഗമത്തില്‍ നവുശ്ശേരി മികച്ച അയല്‍ക്കൂട്ടമായി

മുക്കം: ഗോതമ്പറോഡ് തണല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പലിശരഹിത അയല്‍ക്കൂട്ടായ്മകളുടെ സംഗമം സംഘടിപ്പിച്ചു.
പരിപാടി ഉദ്ഘാടനം ചെയ്തു. എ.എം.ഐ ഹാളില്‍ നടന്ന ചടങ്ങില്‍ തണല്‍ പ്രസിഡന്റ് അഷ്‌റഫ് പി. കെ. അധ്യക്ഷനായിരുന്നു.

പരിപാടിയില്‍ “ജീവിതം എങ്ങനെ ആനന്ദകരമാക്കാം” എന്ന വിഷയത്തില്‍ ട്രെയിനര്‍ ചാലില്‍ അബ്ദു ക്ലാസെടുത്തു. ചടങ്ങില്‍ മികച്ച അയല്‍ക്കൂട്ടത്തിനുള്ള അവാര്‍ഡ് നവുശ്ശേരി അയല്‍ക്കൂട്ടവും, മികച്ച സെക്രട്ടറിയായി ജസീല കെ. കെയും തിരഞ്ഞെടുക്കപ്പെട്ടു.

ദശവര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനവും വിതരണം ചെയ്തു.

സംഗമത്തില്‍ സാലിം ജീറോഡ്, ഫരീദ, സൈഫുന്നിസ റഷീദ്, ദശിയ മാവായി, ജസീല കെ. കെ, ഷമീമ എന്നിവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Back to top button