Mukkam

കാർ മിനി ലോറിയുമായി കൂട്ടിയിടിച്ച് തീപിടിത്തം; ആളപായമില്ല

മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ മുക്കം പിസി ജംഗ്ഷനിൽ കാർ മിനി ലോറിയിൽ ഇടിച്ച് തീ പിടിച്ചു, ആളപായം ഇല്ല. അരീക്കോട് ഭാഗത്ത് നിന്നും വന്ന ഇന്നോവ കാർ നിർത്തിയിട്ട മിനി ലോറിയിൽ ഇടിക്കുകയായിരുന്നു.

പുലർച്ചെ 5.30 ഓടെയാണ് അപകടം സംഭവിച്ചത്. മുക്കം മാങ്ങാപ്പൊയിൽ സ്വദേശിയുടെ കാറിനാണ് തീ പിടിച്ചത്, കൂടാതെ കാറിന്റെ മുൻഭാഗം പൂർണ്ണമായും കത്തി നശിക്കുകയും ചെയ്തു.

സംഭവം നടന്ന് മിനിറ്റുകൾക്കകം മുക്കം അഗ്നിശമന സേന സംഭവസ്ഥലത്തെത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.

Related Articles

Leave a Reply

Back to top button