താമരശ്ശേരി ചുരം ബദൽ റോഡിൽ വാനിൽ കയറി ഡ്രൈവറേ കയ്യേറ്റം ചെയ്ത് 50,000 രൂപ കവർച്ച ചെയ്തു
താമരശ്ശേരി: താമരശ്ശേരി ചുരം ബദൽ റോഡായ നാലാം വളവ് ബൈപ്പാസ് റോഡിൽ ഒരു വാൻ ഡ്രൈവർ കയ്യേറ്റത്തിനിരയായ ശേഷം 50,000 രൂപ നഷ്ടപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
മാനന്തവാടിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ദോസ്ത് മിനി കണ്ടയ്നർ വാൻ,എതിരെ ചുരം ഇറങ്ങി വരികയായിരുന്ന കറുപ്പ് നിറത്തിലുള്ള ആൾട്ടോ കാറിന്റെ ഡ്രൈവർ വഴിതടഞ് പണം അപഹരിച്ചെന്നാണ് പരാതി.വാനിലെ ഡ്രൈവർ നിസാറിന് മർദ്ദനം ഏറ്റിട്ടുണ്ട്.
കാറിൽ ഒരു യുവതി അടക്കം മൂന്നു പേർ ഉണ്ടായിരുന്നു എന്ന് നിസാർ പൊലീസിന് നൽകിയ പരാതിയിൽ അറിയിച്ചു. സംഭവത്തിൽ 50,000 രൂപ കവർച്ചയുണ്ടായതായി നിസാർ ആരോപിച്ചു.
രാത്രി 10 മണിയോടെ ബൈപ്പാസ് റോഡിൽ ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികൾ പോലീസിൽ വിവരമറിയിച്ചെങ്കിലും, സംഘം കാറുമായി കടന്നുകളയുകയായിരുന്നു.
താമരശ്ശേരി പോലീസ് പരാതിയുടെ അടിസ്ഥാനത്തിൽ തെളിവുകൾ ശേഖരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.