Punnakkal

ജനവാസമേഖലയിൽ കാട്ടാന ആക്രമണം: നിരവധി കർഷകരുടെ കൃഷി നശിച്ചു

പുന്നക്കൽ : പുന്നക്കൽ, ചളിപ്പൊയിൽ, ഓളിക്കൽ ഭാഗങ്ങളിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ച സംഭവത്തിൽ പരിസരവാസികൾ ആശങ്കയിൽ . കൊച്ചു പറമ്പിലെ ജോളി, പള്ളിവിള ശംസു, മാതാളിക്കുന്നേൽ ബാജി, മൂഴിക്കൽ ഷാജി, വാഴാങ്കൽ ജോർജ്, കൊച്ചാനി ഷിബു എന്നിവരുടെ വാഴ, കായിഫലമുള്ള തെങ്ങുകൾ എന്നിവ കാട്ടാന നശിപ്പിച്ചു. കാട്ടാനയുടെ തുർച്ചയായ ആക്രമണത്തിൽ മലയോരവാസികൾ ആശങ്കാകുലരാകുകയും നിരന്തര ഭീഷണിയിലാകുകയും ചെയ്തതായി നാട്ടുകാർ പറയുന്നു.

കൃഷി നശിപ്പിച്ച സ്ഥലത്ത് സി. പി. ഐ മണ്ഡലം സെക്രട്ടറി കെ. ഷാജി കുമാർ, കിസാൻ സഭ മണ്ഡലം പ്രസിഡന്റ് ടി. ജെ. റോയി, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ജോഷി ജോസഫ്, എൻ. എസ്. ഗോപിലാൽ, പി. സി. ഡേവിഡ്, ദീപ്തി ജോഷി തുടങ്ങിയവരുടെ നേതൃത്വത്തിൽ നേതാക്കൾ സ്ഥലം സന്ദർശിച്ചു. കൃഷി നശിച്ച കർഷകർക്ക് ഉടൻ നഷ്ടപരിഹാരം നൽകണമെന്നും, കാട്ടാനയുടെ ആക്രമണത്തെ നിയന്ത്രിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button