Thiruvambady

മേലെ പൊന്നാങ്കയത്ത് ലഹരി വിരുദ്ധ, പ്രകൃതി ദുരന്ത നിവാരണ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു

തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ മേലെ പൊന്നാങ്കയം ഉന്നതിയിൽ കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന്റെ കീഴിൽ ലഹരി വിരുദ്ധ നിയമ ബോധവൽക്കരണ ക്ലാസ്, പ്രകൃതി ദുരന്ത നിവാരണ ബോധവൽക്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. പരിപാടി കൊടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എസ്. സലീഷിന്റെ അധ്യക്ഷതയിൽ വാക്കൂർ വാർഡ് മെമ്പർ കെ. ഡി. ആന്റണി ഉദ്ഘാടനം ചെയ്തു.

പട്ടികവർഗ്ഗക്കാർക്കെതിരെയുള്ള അതിക്രമം തടയൽ നിയമം, പോക്സോ നിയമം തുടങ്ങിയ വിഷയങ്ങളിൽ ലീഗൽ സർവീസ് അതോറിറ്റിയിലെ അഡ്വ. ആതിര ബോധവൽക്കരണ ക്ലാസ് നൽകി. മുക്കം ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നിഷാന്ത് സി. പി. ദുരന്തങ്ങളെ അതിജീവിക്കാൻ വേണ്ട നിർദേശങ്ങൾ നൽകി.

ചടങ്ങിൽ എസ്. ടി. പ്രമോട്ടർ ശ്യാം കിഷോർ സ്വാഗതം പറയുകയും, കമ്മിറ്റഡ് സോഷ്യൽ വർക്കർ ഭഗീഷ്മ ടി. സി. നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ചടങ്ങിൽ മേലെ പൊന്നാങ്കയം അംഗനവാടി ടീച്ചർ മിനി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മുഹമ്മദ് ഷബീബ്, ലീഗൽ സർവീസ് അതോറിറ്റിയിലെ പ്രവർത്തകർ, എസ്. ടി. പ്രമോട്ടർമാർ, ഉന്നതി നിവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button