Kodanchery
താമരശ്ശേരി ഉപജില്ല ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻമാരായ കോടഞ്ചേരി സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂൾ

കോടഞ്ചേരി: താമരശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയം, ഐ.ടി മേളകളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ
ഹൈസ്കൂൾ വിഭാഗത്തിൽ പ്രവൃത്തി പരിചയവും ഗണിത ശാസ്ത്രവും ഒന്നാം സ്ഥാനവും, ഐ.ടി, സാമൂഹ്യ ശാസ്ത്ര വിഭാഗങ്ങളിൽ മൂന്നാം സ്ഥാനവും നേടി. യു.പി. വിഭാഗത്തിൽ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയം മേളകളിൽ ഒന്നാം സ്ഥാനവും, ഐ.ടി മേളയിൽ രണ്ടാം സ്ഥാനവും നേടിയതോടെയാണ് സെന്റ് ജോസഫ്സ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത്.
വിജയത്തിന്റെ പിറകിൽ പ്രവർത്തിച്ച വിദ്യാർത്ഥികൾക്കും , മാതാപിതാക്കൾക്കും അധ്യാപകർക്കും മാനേജ്മെന്റ്, പി.റ്റി.എ, പ്രിൻസിപ്പൽ വിജോയ് തോമസ്, ഹെഡ്മാസ്റ്റർ ബിനു ജോസ് എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു.